Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Triangular War

ത്രി​കോ​ണ​പ്പോ​രി​ൽ കേരള ത​ല​സ്ഥാ​നം

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും ക​​​ടു​​​ത്ത ത്രി​​​കോ​​​ണ​​​പ്പോ​​​രു ന​​​ട​​​ക്കു​​​ന്ന ജി​​​ല്ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ്. അ​​​തി​​​ൽ ത​​​ന്നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും എ​​​ൻ​​​ഡി​​​എ​​​യും ജീ​​​വ​​ന്മ​​ര​​​ണ പോ​​​രാ​​​ട്ടം ന​​​ട​​​ത്തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര ആ​​​ധി​​​പ​​​ത്യ​​​മാ​​​ണു ക​​​ണ്ട​​​ത്. കോ​​​ർ​​​പ​​​റേ​​​ഷ​​​നും നാ​​​ലി​​​ൽ നാ​​​ലു മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളും ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തും ഒ​​​ന്നൊ​​​ഴി​​​കെ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ഭൂ​​​രി​​​പ​​​ക്ഷം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും അ​​​വ​​​ർ ഭ​​​രി​​​ച്ചു. ആ ​​​കു​​​ത്ത​​​ക നി​​​ല​​​നി​​​ർ​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ല​​​ക്ഷ്യം. പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്തെ ട്രെ​​​ൻ​​​ഡ് നോ​​​ക്കി​​​യാ​​​ൽ അ​​​ത​​​ത്ര എ​​​ളു​​​പ്പ​​​മാ​​​കു​​​മെ​​​ന്നു തോ​​​ന്നു​​​ന്നി​​​ല്ല.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ക​​​സ​​​ന നേ​​​ട്ട​​​ങ്ങ​​​ളാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​ടു​​​ത്തു കാ​​​ട്ടു​​​ന്ന​​​ത്. കൂ​​​ടാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ക്ഷേ​​​മ ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​വ​​​ർ വീ​​​ടു​​​വീ​​​ടാ​​​ന്ത​​​രം എ​​​ത്തി​​​ക്കു​​​ന്നു. സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നി​​​ൽ 200 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​തി​​​ലൂ​​​ടെ മു​​​ന്ന​​​ണി​​​യി​​​ലേ​​​ക്കു വോ​​​ട്ടു​​​ക​​​ൾ ധാ​​​രാ​​​ള​​​മാ​​​യി ഒ​​​ഴു​​​കി​​​യെ​​​ത്തു​​​മെ​​​ന്ന് അ​​​വ​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ഭ​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ക​​​സ​​​ന നേ​​​ട്ട​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രി​​​ക്കു​​​ന്നി​​​ട​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്ര​​​വും സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ണ് യു​​​ഡി​​​എ​​​ഫ് പ്ര​​​ചാ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. കൂ​​​ടാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മാ​​​ന​​​ിഫെ​​​സ്റ്റോ​​​യും പു​​​റ​​​ത്തി​​​റ​​​ക്കി.

മു​​​ൻ​​​പൊ​​​രി​​​ക്ക​​​ലു​​​മി​​​ല്ലാ​​​ത്ത വി​​​ധ​​​ത്തി​​​ലു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് വി​​​ശ്വ​​​സി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം വോ​​​ട്ടാ​​​യി മാ​​​റു​​​മെ​​​ന്നാ​​​ണ് അ​​​വ​​​രു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി മോ​​​ഷ​​​ണ​​​മാ​​​ണ് അ​​​വ​​​രു​​​ടെ പ്ര​​​ധാ​​​ന പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ മു​​​ഖം വോ​​​ട്ടു നേ​​​ടി​​​ത്ത​​​രു​​​മെ​​​ന്നു ബി​​​ജെ​​​പി വി​​​ശ്വ​​​സി​​​ക്കു​​​ന്നു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​വ​​​ർ വോ​​​ട്ട​​​ർ​​​മാ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്നു.

ബിഹാ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യം കേ​​​ര​​​ള​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രെ​​​യും സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി ക​​​രു​​​തു​​​ന്നു. കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റ്റി​​​യാ​​​ൽ 2036 ലെ ​​​ഒ​​​ളിം​​​പി​​​ക്സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു കൊ​​​ണ്ടു വ​​​രു​​​മെ​​​ന്നും മ​​​റ്റു​​​മു​​​ള്ള ’ക​​​ട​​​ന്ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ’ ഉ​​​ണ്ടെ​​​ങ്കി​​​ലും വി​​​ക​​​സി​​​ത കേ​​​ര​​​ളം എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​ൽ ഉൗ​​​ന്നി​​​യാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണം.

അഭിമാന പോരാട്ടം കോർപറേഷനിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് മു​​​ന്ന​​​ണി​​​ക​​​ൾ അഭിമാന പോ​​​രാ​​​ട്ടം ന​​​ട​​​ത്തു​​​ന്ന​​​ത്. ബി​​​ജെ​​​പി പ്ര​​​ധാ​​​ന പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ഏ​​​ക കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. ഇ​​​ത്ത​​​വ​​​ണ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് അ​​​വ​​​രു​​​ടെ ല​​​ക്ഷ്യം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അ​​​വ​​​ർ നേ​​​ര​​​ത്തേത​​​ന്നെ തു​​​ട​​​ങ്ങി. പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന​​​തും സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ത​​​ന്നെ.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ വെ​​​റും പ​​​ത്തു സീ​​​റ്റി​​​ലേ​​​ക്ക് ഒ​​​തു​​​ങ്ങി​​​പ്പോ​​​യ യു​​​ഡി​​​എ​​​ഫ് തു​​​ട​​​ക്ക​​​ത്തി​​​ലേ മ​​​റ്റു മു​​​ന്ന​​​ണി​​​ക​​​ളെ ഞെ​​​ട്ടി​​​ച്ചു. മു​​​ന്ന​​​ണി​​​ക​​​ൾ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ മേ​​​യ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി ആ​​​ദ്യ സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് ക​​​ളം പി​​​ടി​​​ച്ചു. ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടു നി​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ആ​​​വേ​​​ശം പ​​​ക​​​രാ​​​നും ഈ ​​​ന​​​ട​​​പ​​​ടി സ​​​ഹാ​​​യി​​​ച്ചു.

മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ആ​​​ണ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ യു​​​ഡി​​​എ​​​ഫ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​മ​​​ര​​​ക്കാ​​​ര​​​ൻ. മു​​​ൻ എം​​​എ​​​ൽ​​​എ കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ മേ​​​യ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​യും. ഭ​​​ര​​​ണം പി​​​ടി​​​ക്കു​​​മെ​​​ന്ന കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മൊ​​​ക്കെ അ​​​മി​​​ത പ്ര​​​തീ​​​ക്ഷ​​​യാ​​​ണെ​​​ങ്കി​​​ലും കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ യു​​​ഡി​​​എ​​​ഫ് നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ ന​​​ഷ്ടം എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​കു​​​മോ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ആ​​​കു​​​മോ എ​​​ന്നു പ​​​റ​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മു​​​ന്നി​​​ലെ​​​ത്തി​​​യ​​​തി​​​ലാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ. കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​മു​​​ഖ നേ​​​താ​​​വാ​​​യി​​​രു​​​ന്ന തി​​​രു​​​മ​​​ല അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ​​​യും ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന ആ​​​ന​​​ന്ദ് കെ. ​​​ത​​​ന്പി​​​യു​​​ടെ​​​യും ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​രം​​​ഗ​​​ത്ത് ബി​​​ജെ​​​പി​​​ക്കു ക്ഷീ​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്.

മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടാ​​​നാ​​​കു​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. വി​​​ക​​​സ​​​ന നേ​​​ട്ട​​​ങ്ങ​​​ളും ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു​​​മെ​​​ല്ലാം പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്ത് അ​​​വ​​​ർ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​നു പേ​​​രു കേ​​​ട്ട സി​​​പി​​​എ​​​മ്മി​​​ന് ഏ​​​താ​​​നും വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​മ​​​ത​​​ശ​​​ല്യ​​​മു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​നും ഏ​​​താ​​​നും സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ത​​​രു​​​ണ്ട്.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫ് 21 സീ​​​റ്റും യു​​​ഡി​​​എ​​​ഫ് അ​​​ഞ്ചു സീ​​​റ്റു​​​മാ​​​ണു നേ​​​ടി​​​യ​​​ത്. പി​​​ന്നീ​​​ട് കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​മാ​​​യ വെ​​​ള്ള​​​നാ​​​ട് ശ​​​ശി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി തെ​​​റ്റി​​​പ്പി​​​രി​​​ഞ്ഞു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ച ശ​​​ശി സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചു ജ​​​യി​​​ച്ച​​​തോ​​​ടെ യു​​​ഡി​​​എ​​​ഫ് നാ​​​ലു സീ​​​റ്റി​​​ലേ​​​ക്ക് ഒ​​​തു​​​ങ്ങി. ഇ​​​ത്ത​​​വ​​​ണ ഭ​​​ര​​​ണം പി​​​ടി​​​ക്കു​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ഉ​​​റ​​​പ്പി​​​ച്ചു പ​​​റ​​​യു​​​ന്പോ​​​ൾ ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്താ​​​മെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫും വി​​​ശ്വ​​​സി​​​ക്കു​​​ന്നു. മി​​​ക്ക ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ജി​​​ല്ല​​​യി​​​ലെ​​​ന്പാ​​​ടും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ക​​​ട​​​നം എ​​​ന്താ​​​കു​​​മെ​​​ന്നാ​​​ണു മ​​​റ്റു ര​​​ണ്ടു മു​​​ന്ന​​​ണി​​​ക​​​ളും ആ​​​ശ​​​ങ്ക​​​യോ​​​ടെ നോ​​​ക്കു​​​ന്ന​​​ത്. മി​​​ക്ക ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യം അ​​​റി​​​യി​​​ച്ചു ക​​​ഴി​​​ഞ്ഞ ബി​​​ജെ​​​പി നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഇ​​​ത്ത​​​വ​​​ണ ഉ​​​യ​​​രും.

 

Latest News

Up